പ്രധാന വാർത്തകൾ
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാമലയാളത്തിന് നല്ല മാർക്കുള്ളവർക്ക് സ്കോളർഷിപ്പ്: സർക്കുലർ ഉടൻയുദ്ധഭീതി: എസ്എസ്എൽസി മാർച്ച് 5 ലെ പരീക്ഷയും ഹയർ സെക്കന്ററി മാർച്ച് 5, 6, 7 തീയതികളിലെ  പരീക്ഷയും മാറ്റിസംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രിSSLC വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ വിവരങ്ങൾ ഇതാ

സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യം

Jan 17, 2026 at 11:20 am

Follow us on

കൊച്ചി:കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) ക്ലോസ്ഡ് ഓഫീസ് സ്പേസുകൾ ആവശ്യമായ സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ് സൗകര്യം ആരംഭിച്ചു. നൂതന സാങ്കേതിക ഉൽപ്പന്നങ്ങളുടെ വികസനവും നിർമ്മാണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡിജിറ്റൽ ഹബ് – ആധുനിക ഇൻകുബേഷൻ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടി വിവിധ തരത്തിലുള്ള സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ കൊച്ചി കളമശ്ശേരിയിലെ ടെക്നോളജി ഇന്നൊവേഷൻ സോണിൽ സജ്ജീകരിച്ചിട്ടുള്ള ഡിജിറ്റൽ ഹബ്ബിൽ 1,200-ലധികം പേർക്കുള്ള ഇരിപ്പിട സൗകര്യവുമുണ്ട്.

ഡിജിറ്റൽ ഹബ്ബിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇന്റർനെറ്റ് സൗകര്യം, ക്ലൗഡ് ക്രെഡിറ്റുകൾ, മെന്റർഷിപ്പ് പരിപാടികൾ, സ്റ്റാർട്ടപ്പ് സ്ഥാപകരുമായുള്ള നെറ്റ്വർക്കിംഗ് അവസരങ്ങൾ, കൂടാതെ പ്രമുഖ ദേശീയ-അന്താരാഷ്ട്ര പരിപാടികളിലേക്കുള്ള പ്രവേശനം എന്നിവ ലഭ്യമാകും. സെൻസർ സാങ്കേതികവിദ്യയിൽ കേരളത്തിന് പുതിയ മുന്നേറ്റം ഒരുക്കുന്നതിനുള്ള സെന്റർ ഓഫ് ഐ ഒ ടി സെൻസർ ഇന്നൊവേഷനും ഡിജിറ്റൽ ഹബ്ബിൽ പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള, തൃശ്ശൂരിലെ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്‌സ് ടെക്‌നോളജി (C-MET), എന്നിവിടങ്ങളിലെ സെൻസർ ഗവേഷണം, വികസനം, ആപ്ലിക്കേഷൻ തലത്തിലുള്ള പരിശീലനം എന്നിവയ്ക്കുള്ള സൗകര്യവും സെൻസർ ഇന്നൊവേഷൻ സെന്ററിലുണ്ട്. ഡിജിറ്റൽ ഹബ്ബിൽ ഓഫീസ് സൗകര്യം തേടുന്ന സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനുമായി http://startups.startupmission.in/application/incubation സന്ദർശിക്കുക.

Follow us on

Related News