തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളിൽ വിഷയാധിഷ്ഠിത ആഴ്ചകൾ ആചരിക്കാൻ നിർദേശം. അടുത്ത 6 ആഴ്ചകളിൽ ഓരോ ആശയങ്ങൾ മുൻനിർത്തി വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം നടത്തും.ഇത് സംബന്ധിച്ച സർക്കുലർ തിങ്കളാഴ്ച സ്‌കൂളുകളിൽ എത്തും.ജനുവരി 12 മുതൽ 17 വരെയുള്ള തീയതികളിൽ എല്ലാ സ്‌കൂളുകളിലും പി.ടി.എ യോഗം ചേർന്ന് ഇതിന് പിന്തുണ നൽകണം.
6 ആഴ്ചകൾ ഇവയാണ്
🌐ആഴ്ച 1: ശകാരിക്കാത്ത വാരം
🌐ആഴ്ച 2: അഭിനന്ദന വാരം
🌐ആഴ്ച 3: ഡിജിറ്റൽ അടിമത്വം ഉപേക്ഷിക്കൽ വാരം
🌐ആഴ്ച 4: നന്ദി പ്രകടന വാരം
🌐ആഴ്ച 5: ക്ഷമാപണ വാരം
🌐ആഴ്ച 6: LUV (ലവ്) വാരം (L – Listening, U – Understanding, V – Validating – കേൾക്കാം, മനസ്സിലാക്കാം, അംഗീകരിക്കാം).
മാധ്യമപ്രവർത്തകരും പൊതുസമൂഹവും സ്വന്തം കുടുംബങ്ങളിൽ ഉൾപ്പടെ ഈ ആശയങ്ങൾ നടപ്പിലാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ഈ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണമെന്ന് മന്ത്രി വി. ശിവൻകുട്ടി അഭ്യർത്ഥിച്ചു.








