തിരുവനന്തപുരം:2025-26 അധ്യയന വർഷത്തിൽ അനുവദിക്കുന്ന വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകാനുള്ള അവസാന സമയം നീട്ടി നൽകി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ്, സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്, സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ്പ്, ഐറ്റിസി ഫീ റീ ഇമ്പേഴ്സ്‌മെന്റ് സ്കോളർഷിപ്പ്, സിഎ/സിഎം.എ/സി.എസ് സ്കോളർഷിപ്പ്, എ.പി.ജെ.അബ്ദുൾ കലാം സ്കോളർഷിപ്പ്, സിവിൽ സർവ്വീസ് സ്കോളർഷിപ്പ്, മദർ തെരേസ സ്കോളർഷിപ്പ് എന്നീ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തിയതിയാണ് നീട്ടിയത്. ഈ സ്കോളർഷിപ്പുകൾക്ക് 09/01/2026 തീയതി വരെയും സി.എം. റിസർച്ച് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റിസ് സ്കോളർഷിപ്പിനുള്ള അവസാന തിയതി 15/01/2026 വരെയുമായിരുന്നു നിശ്ചയിയിച്ചിരുന്നത്.
എന്നാൽ അപേക്ഷകൾ ലഭിച്ചതിൽ ഗണ്യമായ കുറവ് ശ്രദ്ധയിൽപ്പെട്ടതിനാൽ അപേക്ഷകൾ സമർ പ്പിക്കുന്നതിനായുള്ള അവസാന തീയതി 20/01/2026 വരെയും സ്ഥാപനമേധാവികൾ പ്രസ്തുത അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നൽകേണ്ട അവസാന തീയതി 22.01.2026 വരെയും നീട്ടിയിട്ടുണ്ട്.
http://mwdscholarship.kerala.gov.in എന്ന വെബ് സൈറ്റിലെ സ്കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 20.01.2026.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്സി എന്നീ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് പ്രസ്തുത സ്കോളർഷിപ്പുകൾ ലഭിക്കുന്നത്.
മിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിലെ രണ്ടാം പാദവാർഷിക പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ അക്കാദമിക...







