തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷ 5 മുതൽ സമർപ്പിക്കാം. ജനുവരി 5മുതൽ ജനുവരി 31വരെ ഓൺലൈൻ വഴി അപേക്ഷ നൽകാം. http://cee.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷ നൽകണം. വെബ്സൈറ്റിലെ ‘KEAM 2026 Online Application’ എന്ന ലിങ്ക് വഴി 31ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തെ മെഡിക്കൽ, ഡെൻറൽ, ആയൂർവേദ, ഹോമിയോ, മറ്റ് അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായി നീറ്റ്-യു.ജി പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ പ്രവേശന പരീക്ഷ കമീഷണർക്ക് ഇതോടൊപ്പം അപേക്ഷ സമർപ്പിക്കണം. ഇത്തരത്തിൽ അപേക്ഷ നൽകിയാൽ മാത്രമേ കേരളത്തിലെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് ഇവരെ പരിഗണിക്കുകയുള്ളൂ. ആർക്കിടെക്ചർ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന പരീക്ഷ കമ്മിഷണർക്ക് അപേക്ഷ നൽകുന്നതോടൊപ്പം ദേശീയ അഭിരുചി പരീക്ഷയായി ‘നാറ്റ’ യോഗ്യത നേടുകയും വേണം.
- എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി
- സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം
- ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്
- സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
- വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ








