തിരൂർ: നവംബർ 23 മുതൽ 30 വരെ ഹരിയാനയിൽ നടന്ന ദേശീയ സീനിയർ സ്കൂൾ ചാമ്പ്യൻഷിപ്പിൽ ലോങ്ങ് ജംബിൽ ഗോൾഡ് മെഡൽ നേടിയ മുഹമ്മദ് അസിൽ, ദേശീയ സീനിയർ മീറ്റിൽ പങ്കെടുത്ത എം.റിദ എന്നിവർക്ക് ആലത്തിയൂരിൽ ഉജ്ജ് സ്വീകരണം നൽകി. സ്വീകരണയോഗം തിരൂർ ഡിവൈഎസ്പി ജോൺസൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.എൻ.ഷാജി അധ്യക്ഷനായി. പ്രിൻസിപ്പൽ സോണിയ സി വേലായുധൻ സ്വാഗതവും പ്രധാന അധ്യാപിക എം ബിന്ദു ടീച്ചർ നന്ദിയും രേഖപ്പെടുത്തി.
സ്റ്റാഫ് സെക്രട്ടറിമാരായ നൗഫൽ സുബൈർ സി ടി – എം ഷാജിർ മാസ്റ്റർ ആലത്തിയൂർ കോച്ച് റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു. സ്വീകരണത്തിന് ബാനു ടീച്ചർ, ആരിഫ് ടീച്ചർ പ്രവീൺ, ഷബീർ നെല്ലിയാളി എം.ജംഷീർ ബാബു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.







.jpg)


