കോട്ടയം: സ്കൂൾ ബസിനു പിന്നിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ഇടിച്ച് സ്കൂൾ ബസ് മറിഞ്ഞു. പാലാ –പൊൻകുന്നം റോഡിൽ ഒന്നാംമൈലിൽ വിദ്യാർഥിയെ കയറ്റാനായി നിർത്തിയിട്ടിരുന്ന സ്കൂൾ ബസ് ആണ് സമീപത്തെ ഓടയിലേക്ക് മറിഞ്ഞത്. സ്കൂൾ ബസിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ തീർഥാടകരുടെ ബസ് സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി. സ്കൂൾ വിദ്യാർഥികൾക്ക് അടക്കം പരുക്കുണ്ടെന്നാണ് സൂചന. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പരീക്ഷകൾ ഫെബ്രുവരി 10മുതൽ
തിരുവനന്തപുരം:സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ ഫെബ്രുവരി 10 മുതൽ നടക്കും. സംസ്ഥാനത്തെ വിവിധ സെന്ററുകളിൽ നടത്തുന്ന പരീക്ഷയ്ക്ക് രിജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഡിസംബകർ 20ന് മുൻപായി സമർപ്പിക്കണം. അപേക്ഷ അവരവർ പഠിക്കുന്ന സ്ഥാപനങ്ങൾ മുഖേന ചെയർപേഴ്സൺ, ബോർഡ് ഓഫ് പാരാമെഡിക്കൽ ഡിപ്ലോമ എക്സാമിനേഷൻസ്, മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയം, തിരുവനന്തപുരം-11 വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് http://dme.kerala.gov.in








.jpg)


