തിരുവനന്തപുരം: രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ജനറല്‍ ഡ്യൂട്ടി കോണ്‍സ്റ്റബിള്‍ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷ നൽകാം. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്സ്, സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്സ് എന്നീ വിഭാഗത്തില്‍ കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കും അസം റൈഫിള്‍സില്‍ റൈഫിള്‍മാന്‍ തസ്തികകളിലേക്കുമാണ് നിയമനം. ആകെയുള്ള 25,487 ഒഴിവുകളില്‍ 23,467 എണ്ണം പുരുഷന്മാര്ക്കും 2,020 എണ്ണം സ്ത്രീകള്‍ക്കുമുള്ളതാണ്. ഇതിനായി സ്റ്റാഫ് സെലക്ഷന് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. 21,700 രൂപ മുതല്‍ 69,100 രൂപവരെയാണ് ശമ്പളം. പത്താം ക്ലാസ് വിജയമാണ് അടിസ്ഥാന യോഗ്യത. പ്രവേശന പരീക്ഷ 2026 ഫെബ്രുവരിക്ക് ശേഷം നടക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (CISF), ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (BSF), സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF), സശസ്ത്ര സീമാ ബല് (SSB), ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ITBP), അസം റൈഫിള്‍സ് (AR), സെക്രട്ടേറിയറ്റ് സെക്യൂരിറ്റി ഫോഴ്സ് (SSF) എന്നിവയിലാണ് നിയമനം ലഭിക്കുക.http://ssc.gov.in വഴി അപേക്ഷ നൽകാം. ഡിസംബര്‍ 31 രാത്രി 11 മണി വരെ അപേക്ഷ നൽകാം. അപേക്ഷയിലെ തിരുത്തലുകള്‍ക്ക് ജനുവരി 8 മുതല്‍ ജനുവരി 10വരെ സമയം ഉണ്ട്.








.jpg)


