തിരുവനന്തപുരം:2026-27 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് രേഖപ്പെടുത്താനുള്ള സമയക്രമം വന്നു. ഒന്നുമുതൽ 10വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ ഇൻഡന്റ് നവംബർ 29 മുതൽ ഡിസംബർ 14 വരെ രേഖപ്പെടുത്തണം. ഓരോ സ്കൂളുകൾക്കും http://tbms.kite.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈനായി രേഖപ്പെടുത്താം.
‘ഹരിതവിദ്യാലയം 4.0′ വിദ്യാഭ്യാസ റിയാലിറ്റിഷോയിൽ 85 സ്‌കൂളുകൾ
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ‘ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ 85 സ്‌കൂളുകൾ ഇടംപിടിച്ചു. യോഗ്യത നേടിയ സ്കൂളുകളെ ഇക്കാര്യം നേരിട്ട് അറിയിക്കും. ഹരിതവിദ്യാലയം’ വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഷൂട്ട് കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ. തിരഞ്ഞെടുത്ത സ്‌കൂളുകളുടെ പട്ടികയും മുൻ എഡിഷനുകളുടെ വീഡിയോകളും http://hv.kite.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.











