പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

Nov 28, 2025 at 4:18 pm

Follow us on

തിരുവനന്തപുരം: കേരള പൊലിസിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴി നടത്തുന്ന കോൺസ്റ്റബിൾ നിയമനത്തിന് അപേക്ഷ നൽകാനുള്ള സമയം ഡിസംബർ 3ന് അവസാനിക്കും. കേരള പോലീസിന്റെ ബാൻഡ് യൂണിറ്റ് ഡിപ്പാർട്ട്മെന്റിലേക്കാണ് നിയമനം. ആകെ 108 ഒഴിവുകൾ ഉണ്ട്. പൊലിസ് കോൺസ്റ്റബിൾ (ബാൻഡ്/ ബ്യൂഗ്ലർ/ ഡ്രമ്മർ) തസ്തികളിലേക്കുള്ള (കാറ്റഗറി നമ്പർ 419/2025) സ്പെഷ്യൽ നിയമനമാണിത്. പ്രതിമാസം 31,100 രൂമുതൽ 66,800 രൂപവരെയാണ് ശമ്പളം. അപേക്ഷകരുടെ പ്രായപരിധി 18നും 26നും ഇടയിലായിരിക്കണം. പ്ലസ് ടു പരീക്ഷയോ തത്തുല്യപരീക്ഷയോ പാസായവർക്ക് അപേക്ഷിക്കാം. കൂടാതെ സംസ്ഥാന, കേന്ദ്ര സർക്കാരിന് കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപനം അല്ലെങ്കിൽ ബാൻഡ് ട്രൂപ്പിൽ നിന്ന് പോലീസ് ബാൻഡ് യൂണിറ്റിന്റെ ബാൻഡ്, ബ്യൂഗിൾ, ഡ്രം, അനുബന്ധ സംഗീതോപകരണങ്ങൾ എന്നിവ വായിക്കുന്നതിൽ പരിശീലനവും കുറഞ്ഞത് ഒരു വർഷത്തെ പരിചയവും നേടിയിരിക്കണം.
ഭിന്നശേഷിയുളള ഉദ്യോഗാർത്ഥികളും വനിതകൾക്കും അപേക്ഷിക്കാൻ കഴിയില്ല. അപേക്ഷകരുടെ ഉയരം 168 cm ൽ കുറയരുത്.  നെഞ്ചളവ് കുറഞ്ഞത് 81 സെ.മീ ഉം, കുറഞ്ഞത് 5 സെ.മീ വികാസവും വേണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 161 സെ.മീ ഉയരവും 76 സെ.മീ നെഞ്ചളവും മതി. നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാരത്തിലുളള 8 ഇനങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിൽ യോഗ്യത നേടിയിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾ http://keralapsc.gov.in ലഭിക്കും.

Follow us on

Related News