പാലക്കാട്: വിദ്യാഭ്യാസ ധനസഹായത്തിനായി പട്ടികവർഗ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകൾ പുഴയരി കിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പട്ടികവർഗ വകുപ്പ് നൽകുന്ന ധനസഹായത്തിനായി എസ്ടി പ്രമോട്ടർമാർ വഴി പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ട്രൈബൽ ഓഫിസിൽ വിദ്യാർത്ഥികൾ നൽകിയ അപേക്ഷകളാണ് യാക്കര പാലത്തിനു സമീപം കണ്ടെത്തിയത്. പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം എന്നീ ഉന്നതികളിലെയും മുതലമട ചെമ്മണാംപതി, വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാം എന്നിവിടങ്ങളിലെയും വിദ്യാർഥികളുടെ അപേക്ഷകളാണ് കണ്ടെത്തിയത്. യാക്കര പുഴപ്പാലത്തിന് സമീപത്ത് ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരാണ് ഇവ കണ്ടെത്തിയത്. സംഭവത്തിൽ രക്ഷിതാക്കൾ ജില്ലാ കളക്ടർക്കും പട്ടികവർഗ ഓഫിസർക്കു പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്കൂളുകളിലെ കലാ-കായിക പഠനം: നിരീക്ഷണത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച...







.jpg)

