തിരുവനന്തപുരം:കേരളത്തിലെ പ്രവാസികളുടെ മക്കൾക്കായി നോർക്ക നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രഫഷനൽ ബിരുദത്തിനും പിജി കോഴ്സിനുമാണ് സ്കോളർഷിപ്പ് അനുവദിക്കുക. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. ചുരുങ്ങിയത് 2 വർഷമാ യി വിദേശത്തു ജോലി ചെയ്യുന്നവരുടെയും ജോലി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയവരുടെയും മക്കൾക്ക് ഈ സ്കോളർഷിപ്പിനായി അപേക്ഷ നൽകാം. ഒരു കുടുംബത്തിൽ നിന്ന് പരമാവധി 2 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 30 ആണ്. അപേക്ഷകരുടെ നിലവിലെ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് https://scholarship.norkaroots.org സന്ദർശിക്കുക.
കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ
തിരുവനന്തപുരം:കാബിനറ്റ് സെക്രട്ടേറിയറ്റിൽ ടെക്നിക്കൽ വിഭാഗത്തിൽ ഡപ്യൂട്ടി ഫീൽഡ് ഓഫീസർ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 250 ഒഴിവുകളുണ്ട്. ഗേറ്റ് 2023/ 2024/ 2025 സ്കോർ മുഖേനയുള്ള നേരിട്ടുള്ള നിയമനമാണ്. ഐടി, ഡാറ്റ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, സിവിൽ, മെക്കാനിക്കൽ, മാത്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ജിയോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഭാഗങ്ങളിൽ ബിഇ, ബിടെ ക്, എംഎസ് സി എന്നിവ വേണം. ഇതിന് പുറമെ ഗേറ്റ് സ്കോർ പരിശോധിക്കും. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 30വയസ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 99,000 രൂപ ശമ്പളമായി ലഭിക്കും. ഫോട്ടോഗ്രാഫുകൾ, ആവശ്യമായ സർട്ടിഫിക്കറ്റുകൾ, അപൂർണ്ണമായതോ, ഒപ്പിടാത്തതോ,അല്ലെങ്കിൽ ഓവർറൈറ്റ് ചെയ്തതോ ആയ വിശദാംശങ്ങൾ ഇല്ലാത്ത അപേക്ഷകൾ നിരസിക്കപ്പെടും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 14. ശരിയായി പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ എല്ലാ രേഖകളും അടങ്ങിയ കവർ സാധാരണ തപാൽ വഴി ഇനിപ്പറയുന്ന വിലാസത്തിലേക്ക് അയയ്ക്കണം: Post Bag No. 001, Lodhi Road Head Post Office, New Delhi-110 003
കൂടുതൽ വിവരങ്ങൾക്ക്
https://cabsec.gov.in സന്ദർശിക്കുക.







.jpg)
.jpg)


