തിരുവനന്തപുരം:അധ്യാപക- അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന പേരിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടക്കുന്നത്. നാൽപതോളം വിദ്യാഭ്യാസ ഓഫീസുകളിൽ പരിശോധന തുടരുകയാണ്. ഇതിനു പുറമെ 7 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തര മുതലാണ് പരിശോധന തുടങ്ങിയത് സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ അധ്യാപക അനധ്യാപക തസ്തികകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനുപുറമേ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടും പരിശോധനയുടെ ഭാഗമാക്കിയിട്ടുണ്ട്. നിയമവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയും ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന.
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ച് പുറത്തിറക്കി. ഡിസംബർ 15 മുതൽ പരീക്ഷ ആരംഭിച്ച് ഡിസംബർ 23ന് അവസാനിക്കുന്ന രീതിയിലാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ ടൈം ടേബിൾ ആണ് ഇന്ന് പുറത്തിറക്കിയത്. ഹയർ സെക്കന്ററി പരീക്ഷ ടൈംടേബിൾ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിലാണ് സ്കൂൾ അർധവാർഷിക പരീക്ഷ പുന:ക്രമീകരിച്ചത്. എൽപി, യുപി, ഹൈ സ്കൂൾ പരീക്ഷകൾ ഒറ്റഘട്ടമായിത്തന്നെ നടത്തും. എന്നാൽ ഹയർ സെക്കന്ററി പരീക്ഷ രണ്ടു ഘട്ടമായാണ് നടത്തുന്നത്. ക്രിസ്മസ് അവധിക്ക് ശേഷം സ്കൂൾ തുറന്ന് ജനുവരി 6നാണ് ഹയർ സെക്കന്ററിയുടെ അവസാന പരീക്ഷ നടക്കുക. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15ന് പരീക്ഷകൾ ആരംഭിക്കും. ഡിസംബർ 23ന് പരീക്ഷ പൂർത്തിയാക്കും. 23ന് തന്നെ സ്കൂൾ അടയ്ക്കും. ക്രിസ്‌മസ് അവധിക്ക് ശേഷം ജനുവരി 5ന് സ്‌കൂൾ തുറക്കും. എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈം ടേബിൾ താഴെ…










