തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനങ്ങളിൽ പൊതുഅവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിലാണ് അവധി നൽക്കേണ്ടത്. ജില്ലകളിൽ പൊതുഅവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് അവധി.
അധ്യാപക നിയമനത്തിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം:അധ്യാപക- അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന പേരിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടക്കുന്നത്. നാൽപതോളം വിദ്യാഭ്യാസ ഓഫീസുകളിൽ പരിശോധന തുടരുകയാണ്. ഇതിനു പുറമെ 7 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തര മുതലാണ് പരിശോധന തുടങ്ങിയത് സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ അധ്യാപക അനധ്യാപക തസ്തികകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനുപുറമേ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടും പരിശോധനയുടെ ഭാഗമാക്കിയിട്ടുണ്ട്. നിയമവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയും ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന.







.jpg)


