തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ശരീഫിലെ വാർഷിക ഉറൂസിന്റെ ആദ്യ ദിവസമായ നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി പ്രഖ്യാപിച്ചു. നവംബർ 22 മുതൽ ഡിസംബർ രണ്ടു വരെയാണ് ബീമാപള്ളി ഉറൂസ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവ ഒഴികെയുള്ള തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.
അധ്യാപക നിയമനത്തിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം:അധ്യാപക- അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ ‘ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്’ എന്ന പേരിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി പരിശോധന നടക്കുന്നത്. നാൽപതോളം വിദ്യാഭ്യാസ ഓഫീസുകളിൽ പരിശോധന തുടരുകയാണ്. ഇതിനു പുറമെ 7 റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. ഇന്ന് രാവിലെ പത്തര മുതലാണ് പരിശോധന തുടങ്ങിയത് സംസ്ഥാനത്ത് പൊതു വിദ്യാഭ്യാസ മേഖലയിൽ അധ്യാപക അനധ്യാപക തസ്തികകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനുപുറമേ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടും പരിശോധനയുടെ ഭാഗമാക്കിയിട്ടുണ്ട്. നിയമവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങുന്നതായുള്ള പരാതിയും ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസിന്റെ പരിശോധന.







.jpg)


