പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ മാർച്ച് 5 മുതൽ; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾ

പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

Nov 17, 2025 at 12:40 pm

Follow us on

തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം. വിവിധ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുമാണ് ഈ പുതിയ സ്കോളർഷിപ്പ്. ഒരു വർഷത്തേക്ക് പ്രതിമാസം 1000 രൂപ വീതമാണ് സ്കോളർഷിപ്പ് തുകയായി അനുവദിക്കുക. 18 വയസ് പൂർത്തിയായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 30 വയസാണ്. പ്ലസ്ടു, വിഎച്ച്എസ് സി , ഐടിഐ ഡിപ്ലോമ, ഡിഗ്രി തുടങ്ങിയ കോഴ്സുകൾക്ക്ക ശേഷം നൈപുണ്യ കോഴ്സുകൾ പഠിക്കുന്നവരോ മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കേന്ദ്ര സർക്കാറിന് കീഴിലെ സ്ഥാപനങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവരോ പി.എസ്.സി ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്ക് തയാറെടുപ്പ് നടത്തുന്നവരോ ആയിരിക്കണം അപേക്ഷകർ. ആദ്യം അപേക്ഷിക്കുന്ന5 ലക്ഷം പേർക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷ ലഭിക്കുന്ന മുൻഗണനാക്രമം നോക്കിയാണ് അനുവദിക്കുക. മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കുന്നവരാകരുത്. http://eemployment.kerala.gov.in  വഴിയാണ് അപേക്ഷ നൽക്കേണ്ടത്.

Helpline Number 

  • 0471-2301389
  • Employment directorate: +91 8086363600

Follow us on

Related News