തിരുവനന്തപുരം:കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണമെന്ന നിയമം വരുന്നു. 18വയസിനു താഴെ പ്രായമുള്ള കുട്ടികൾക്ക് ഡിജിറ്റൽ പ്ലേറ്റ്ഫോമുകളിൽ അക്കൗണ്ട് തുറക്കാൻ 2027 മെയ് 13 മുതൽ രക്ഷിതാക്കളുടെ സമ്മതം വേണം. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ (ഡിപിഡിപി) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നിയന്ത്രണം.
പുതിയ നിയമം അനുസരിച്ച് സമൂഹ മാധ്യമങ്ങൾ മുതൽ ബാങ്കുകൾ വരെ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ എന്തിന് ഉപയോഗിക്കുന്നു വെന്ന് ഇനി രേഖാമൂലം കേന്ദ്ര സർക്കാരിനെ അറിയിക്കേണ്ടിവരും. അതേസമയം വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്ക് കുട്ടികളുടെ വ്യക്തി വിവരങ്ങൾ ഉപയോഗിക്കുന്നതിന് അതത് സ്ഥാപനങ്ങൾക്ക് ഇളവ് നൽകും. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകൾ വഴിയോ ഡിജി ലോക്കർ വഴിയോ സമൂഹമാധ്യമങ്ങൾ പരിശോധിക്കണമെന്നാണ് വ്യവസ്ഥ.
കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾ
തിരുവനന്തപുരം:രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും അധ്യാപക- അനധ്യാപക നിയമനം നടത്തുന്നു. വിവിധ തസ്തികളിലായി ആകെ 14,967 ഒഴിവുകൾ ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ആകെ 9126 ഒഴിവും നവോദയ വിദ്യാലയങ്ങളിൽ ആകെ 5841 ഒഴിവുകളുണ്ട്. ഇതിൽ 17 അസി. കമ്മിഷണർ തസ്തികകളും 227 പ്രിൻസിപ്പൽ തസ്തികകളും ഉണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി
പോസ്റ്റ് ഗ്രാഡ്വേറ്റ് അധ്യാപക തസ്തികയിൽ ആകെ 2978 ഒഴിവുകൾ ഉണ്ട്. ട്രെയ്ൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്സ് തസ്തികയിൽ 5772 ഒഴിവുകളിൽ നിയമനം നടത്തും. ഇതിനു പുറമേ ലൈബ്രേറിയൻ അടക്കമുള്ള മറ്റ് അനധ്യാപക തസ്തികകളിലും നിയമനം നടത്തുന്നുണ്ട്.
കേന്ദ്രീയ വിദ്യാലയങ്ങളിലേക്കും നവോദയ വിദ്യാലയങ്ങളിലേക്കും ആവശ്യമായ നിയമനത്തിന് സിബിഎസ്ഇ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. എഴുത്തു പരീക്ഷയുടെയും നൈപുണ്യശേഷി പരീക്ഷ, മെഡിക്കൽ എന്നിവയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 4. കൂടുതൽ വരങ്ങൾക്ക്: http://cbse.gov.in സന്ദർശിക്കുക.







.jpg)


