തിരുവനന്തപുരം:കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) നടപ്പാക്കുന്ന സൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരം. ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിസിനസ് മാനേജ്‌മെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കോഡിങ്, സെയിൽസ് & മാർക്കറ്റിംഗ്, ക്രിയേറ്റീവ് ഡിസൈൻ, ഭാഷാ നൈപുണ്യം, ഫിനാൻസ് & അക്കൗണ്ടിംഗ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ വ്യക്തിത്വ വികസനം തുടങ്ങി വിവിധ മേഖലകളിൽ ഗൂഗിൾ, ഐ.ബി.എം, മൈക്രോസോഫ്റ്റ്, മെറ്റാ എന്നിവയുൾപ്പെടെയുള്ള മുൻനിര കമ്പനികളും സർവകലാശാലകളും അവതരിപ്പിക്കുന്ന ആയിരത്തിലധികം കോഴ്സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാകും. https://knowledgemission.kerala.gov.in/ ൽ ലോഗിൻ ചെയ്ത് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാംസ് വിഭാഗത്തിൽ നിന്നും Coursera തിരഞ്ഞെടുക്കാം. ലഭ്യമുള്ള കോഴ്സുകളിൽ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് പഠനം ആരംഭിക്കാം. കൂടുതൽവിവരങ്ങൾക്ക്: curation@knowledgemission
പത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെ
തിരുവനന്തപുരം:സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള പത്താംതരം തുല്യതാ...









