പ്രധാന വാർത്തകൾ
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർസിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി പരീക്ഷാ വിജ്ഞാപനം വന്നു: വെബ്സൈറ്റുകൾ സജ്ജീവമായി2026ലെ പൊതുഅവധികൾ പ്രഖ്യാപിച്ചു: വിശദമായി അറിയാംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകൾ ഈ വർഷം പലവിധംപ്രീ പ്രൈമറി അധ്യാപകർ, ആയമാർ,അങ്കണവാടി ജീവനക്കാർ, ഗസ്റ്റ് ലക്ചറർ എന്നിവരുടെ പ്രതിമാസ വേതനത്തിൽ വർദ്ധനവ്: വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

Oct 31, 2025 at 5:45 pm

Follow us on

തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ (EMMRC). ജനുവരി മുതൽ ആരംഭിക്കുന്ന കോഴ്സ് സ്വയം പ്ലാറ്റ്ഫോമിലാണ് ലഭ്യമാവുക. ഇന്ത്യയിലെ സർവകലാശാലകൾ വികസിപ്പിച്ച ഓൺലൈൻ കോഴ്സുകളുടെ ശേഖരമാണ് ഇന്ത്യ ഗവൺമെൻ്റിൻ്റെ സ്വയം ഓൺലൈൻ പോർട്ടൽ. വിദ്യാർത്ഥികൾക്കു സ്വയം കോഴ്സുകളിൽ സൗജന്യമായി രജിസ്റ്റർ ചെയ്ത് പഠിക്കാവുന്നതാണ്.
ഹരിത രസതന്ത്രം, മധ്യകാല കേരള ചരിത്രം, ജിയോ ഇൻഫർമാറ്റിക്സ്, ടൂറിസം എന്നീ വൈജ്ഞാനിക മേഖലകളിലെ കോഴ്സുകളാണ് ഇപ്പോൾ വികസിപ്പിച്ചിട്ടുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി അംഗീകരിച്ചിട്ടുള്ള പുതിയ ബിരുദ ഓണേഴ്സ് ഡിഗ്രിയിലെ സിലബസിലെ കോഴ്സുകളെ ആസ്പദമാക്കിയാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഈ മേഖലയിലെ വിദഗ്ധരായ അധ്യാപകരാണ് ഓൺലൈൻ കോഴ്സ് നിർമ്മിച്ചിട്ടുള്ളത്. മലയാളഭാഷയിൽ ആദ്യമായിട്ടാണ് ഇത്തരമൊരു സംരംഭം.

മലയാളഭാഷയ്ക്ക് വലിയ മുതൽക്കൂട്ടാണ് ഭാഷയിലെ ഓൺലൈൻ കോഴ്സിന്റെ വികസനവും ലഭ്യതയും. സൈബർമേഖലയിൽ മലയാളത്തിന്റെ സാന്നിധ്യം കൂടുതൽ വിപുലമാകുന്നു. വൈജ്ഞാനിക മേഖലയിലെ ഭാഷ ഓൺലൈൻ കോഴ്സുകൾ മലയാളത്തിന്റെ തന്നെ സമ്പുഷ്ടീകരണത്തിനു സഹായകമാകുന്നതാണ്. ഈ ലക്ഷ്യങ്ങളോടെയാണ് മലയാളഭാഷയിൽ ഓൺലൈൻ കോഴ്സിൽ വികസിപ്പിച്ചിട്ടുള്ളത്. സാങ്കേതിക പദാവലികൾ ഉൾപ്പെടെ വൈജ്ഞാനിക പഠന മേഖലയുടെ നൂതനമായ ഒരു അധ്യയന രീതായാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. ഡോ. ബ്രിജേഷ് പി , ഡോ ഡോ. ജ്യോതി പി ആർ , ഡോ. പി എസ് മനോജ് കുമാർ, ഡോ. സനൂപ്കുമാർ പി വി, ഡോ. അനുജിത്ത്. എസ് എന്നിവരാണ് ഈ കോഴ്സുകൾ നിർമ്മിച്ച അധ്യാപകർ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ് ഓൺലൈൻ കോഴ്സുകൾക്ക് അംഗീകാരം നൽകിയിട്ടുള്ളത്. ഓൺലൈൻ നിർമ്മാണ മേഖലയിൽ ഇഎംഎം ആർസിയുടെ പുതിയ സംരംഭമാണിത്. ഇന്ത്യൻ ആംഗ്യഭാഷയിൽ ഓൺലൈൻ കോഴ്സ് വികസിപ്പിച്ചത് ആദ്യമായിട്ടും ഇ എം എം ആർ സി ആണ്. അതിനു ഇ ലേണിംഗിനുള്ള കേരള സംസ്ഥാന പുരസ്കാരം ലഭിച്ചതാണ്. വൈജ്ഞാനിക മേഖലയിൽ മലയാള ഭാഷയിൽ പുതിയ ഓൺലൈൻ കോഴ്സുകൾ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു.

Follow us on

Related News