തിരുവനന്തപുരം:കേരളത്തിലെ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം നൽകുന്ന മംഗല്യ സമുന്നതി’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
2025 ജനുവരി ഒന്നിനും ഒക്ടോബർ 31നും ഇടയിൽ വിവാഹിതരായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിവാഹ ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള മുൻഗണന എ.എ.വൈ, മുൻഗണന വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് അപേക്ഷിക്കാം. ലഭ്യമാകുന്ന അപേക്ഷകളിൽ നിന്നും ഏറ്റവും കുറഞ്ഞ വരുമാനമുള്ളവരിൽ യോഗ്യത കൈവരിക്കുന്നവർക്ക് സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടിന് ആനുപാതികമായി ധനസഹായം അനുവദിക്കും. അപേക്ഷകൾ നവംബർ 1 മുതൽ നൽകാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 19 ആണ്. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും കോർപ്പറേഷൻ വഴി നടപ്പിലാക്കുന്ന മറ്റ് പദ്ധതികളുടെ വിശദാംശങ്ങൾക്കും http://kswcfc.org സന്ദർശിക്കുക.
രാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസി
തിരുവനന്തപുരം: രാജ്യത്ത് 22 വ്യാജ സർവകലാശലകളുണ്ടെന്ന ഞെട്ടിക്കുന്ന കണക്ക്...





.jpg)

