പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനം

Oct 28, 2025 at 6:03 pm

Follow us on

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ളോമ കോഴ്സിന്റെ ഈവനിങ് ബാച്ച് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 6 മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകീട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല. ജേർണലിസം, മോജോ, ഡിജിറ്റൽ മാർക്കറ്റിംഗ് കണ്ടന്റ് റൈറ്റിംഗ് ടെക്നിക്ക്സ്, ഫോട്ടോ ജേർണലിസം, വീഡിയോ എഡിറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം. അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്സ് ഉപകരിക്കും. ഓൺലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ http://kma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം ഫോൺ: 0484 2422275, 2422068, 9388959192, 04712726275 അവസാന തീയതി നവംബർ 15. വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030.

Follow us on

Related News