തിരുവനന്തപുരം: രാജ്യത്ത് 22 വ്യാജ സർവകലാശലകളുണ്ടെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ. കേരളത്തിൽ നിന്നുള്ള ഒരു സർവകലാശാലയടക്കമുള്ള 22 യൂണിവേഴ്സിറ്റികളുടെ പട്ടികയാണ് യുജിസി പുറത്തുവിട്ടത്. 2025 ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നത് ഡൽഹിയിലാണ്, രണ്ടാമത് ഉത്തർപ്രദേശാണ്. ഈ സർവകലാശാലകൾക്ക് യുജിസി ആക്റ്റ് 1956 പ്രകാരം ബിരുദങ്ങൾ നൽകാൻ അധികാരമില്ലെന്നും ഇവിടെ നിന്ന് നേടുന്ന ബിരുദങ്ങൾക്ക് അംഗീകാരം ഉണ്ടാവില്ലെന്നും യുജിസി ചൂണ്ടിക്കാട്ടുന്നു. ഈ സർവകലാശാലകൾ അംഗീകാരമില്ലാതെ പ്രവർത്തിക്കുകയും നിയമപരമായ സർവകലാശാലകളായി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയാണ്. യു ജി സി കണ്ടെത്തിയ വ്യാജ സർവകലാശാലകളുടെ വിവരങ്ങൾ താഴെ.
Delhi
University Name
All India Institute of Public & Physical Health Sciences (AIIPHS) State Government University