പ്രധാന വാർത്തകൾ
വിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാംCMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ എം​ബിബിഎ​സ്,​ ബിഡിഎ​സ്​, ബിഎ​സ്.സി ​ന​ഴ്സി​ങ് പ്രവേശനം: സ്ട്രേവേ​ക്ക​ൻസി റൗ​ണ്ട് അലോട്മെന്റ് 12ന്കുട്ടികളിൽ ധാർമിക മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ സാധിക്കുക അധ്യാപകർക്ക്: മന്ത്രി പി.പ്രസാദ്പിഎംശ്രീ പദ്ധതിയുടെ പേരിൽ സംസ്ഥാനത്തെ ഒരു സ്കൂളും അടച്ചുപൂട്ടില്ല: വി.ശിവൻകുട്ടിഎംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ പുന:ക്രമീകരിച്ചുപിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയംകേരള ആരോഗ്യ സർവകലാശാല സി-സോൺ ഫുട്ബോൾ: എംഇഎസ് മെഡിക്കൽ കോളജിന് കിരീടംആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിന് അഭിമാനമായി ഡോ. എ.സി.പ്രവീൺപിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻ

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

Oct 24, 2025 at 2:16 pm

Follow us on

തിരുവനന്തപുരം:പിഎം ശ്രീയിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കിയ പിഎം ശ്രീ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും പിഎം ശ്രീയിൽ ഒപ്പുവച്ച കേരളത്തെ അഭിനന്ദിക്കുന്നു എന്നും ചൂണ്ടിക്കട്ടിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ കുറിപ്പ് പങ്കുവെച്ചത്. പദ്ധതിയുടെ ഒരുമിച്ചുള്ള നടത്തിപ്പിലൂടെ കേരളത്തിന്റെ നിലവിലെ വിദ്യാഭ്യാസ നിലവാരം ഉയരുമെന്നും കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെ തുടർന്ന് പ്രതിപക്ഷ സംഘടനകളും സിപിഐയും നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന് അഭിനനന്ദനം അർപ്പിച്ചത്.


2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ പദ്ധതി. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുമെന്നാണ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 27,000 കോടി രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയത്.
എന്നാൽ പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടുന്നതിനെതിരെ സിപിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വിവാദങ്ങൾക്കൊടുവിലാണ് കേരളം പദ്ധതിയിൽ ഒപ്പുവച്ചത്.

Follow us on

Related News