പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ 

Oct 16, 2025 at 9:25 am

Follow us on

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരാണ്. സ്കോളർഷിപ്പ് ലഭിക്കുന്നവവർക്ക് പഠനം പൂർത്തിയാകുന്നതുവരെ സഹായം ലഭിക്കും. ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ ലഭിക്കും. രാജ്യത്ത് 23,230 വിദ്യാർഥികൾക്കാണ് ഈ വർഷം സ്കോളർഷിപ്പ് അനുവദിക്കുക. പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത്.

ഒൻപതാം ക്ലാസ് മുതൽ പിജി വരെയുള്ള വിദ്യാർത്ഥികൾക്ക് പുറമെ ഐഐടികൾ, ഐഐഎമ്മുകൾ, മെഡിക്കൽ, പ്രൊഫഷണൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവസരമുണ്ട്. എൻഐആർഎഫ് (NIRF) ടോപ്പ് 300-ൽ ഉൾപ്പെട്ടതോ, നാക് (NAAC) ‘എ’ റേറ്റിംഗ് ലഭിച്ചതോ ആയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സഹായം ലഭിക്കും. അപേക്ഷകർ മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 75 ശതമാനം മാർക്ക് അല്ലെങ്കിൽ 7.0 സിജിപിഎ നേടിയിരിക്കണം. സ്കൂൾ വിദ്യാർഥികളുടെ വാർഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയിലും കോളജ്/പിജി വിദ്യാർത്ഥികളുടെ വാർഷിക വരുമാനം 6 ലക്ഷം രൂപയിലും കവിയാൻ പാടില്ല.

മുൻ അധ്യയന വർഷത്തിൽ കുറഞ്ഞത് 67.50% മാർക്ക് അല്ലെങ്കിൽ 6.30 സിജിപിഎ നേടിയിരിക്കണം.
പെൺകുട്ടികൾക്ക് 50% സീറ്റുകളിൽ സംവരണമുണ്ട്. 
SC/ ST വിഭാഗക്കാർക്ക് 25% സീറ്റുകകളിൽ  സംവരണമുണ്ട്. നവംബർ 15ന് മുൻപായി https://www.sbiashascholarship.co.in/ വഴി അപേക്ഷ നൽകണം. 

Follow us on

Related News