കൊച്ചി: വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ അടച്ചു. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി സ്കൂൾ വിദ്യാർഥിനിയും യൂണിഫോമല്ലാതെ മറ്റുവസ്‌ത്രങ്ങൾ അനുവദിക്കില്ലെന്ന് സ്‌കൂള്‍ മാനേജ്മെന്റും നിലപാടെടുത്തതീടെയാണ് സ്കൂൾ 2 ദിവസത്തേക്ക് അടച്ചത്. യൂണിഫോമിനൊപ്പം ശിരോവസ്ത്രം ധരിച്ചെത്തിയ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂൾ അധികൃതർ വിലക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. കുട്ടിയെ മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് വിദ്യാർഥിനിയുടെ പിതാവ് പറയുന്നു. സ്കൂളിന്റെ നിലപാടിൽ പ്രതിഷേധിച്ച് ചില സംഘടനകൾ മാർച്ച് നടത്തിയതോടെയാണ് സ്കൂൾ താത്കാലികമായി അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായത്. വിദ്യാർത്ഥികൾക്കിടയിൽ ഭയവും ആശങ്കയും വർധിച്ച സാഹചര്യത്തിൽ സ്കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു.
യൂണിഫോം കോഡ് എല്ലാവർക്കും ഒരുപോലെയാണെന്നും മതപരമായ വിവേചനത്തിന് ഇടനൽകുന്ന വസ്ത്രധാരണം അനുവദിക്കാനാവില്ലെന്നും സ്കൂൾ മാനേജ്മെന്റും പിടിഎയും ചൂണ്ടിക്കാട്ടി.