പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്‌റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര ഹാളിൽ സംഘടിപ്പിച്ച ഇൻഡക്ഷൻ സെറിമണി കേരള ഹൈക്കോടതി മുൻ ജഡ്ജിയും മുൻ ഉപലോകായുക്തയുമായ ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്തു. കുസാറ്റ് ഫാക്കൽറ്റി ഓഫ് ലോ ഡീൻ പ്രൊഫ. ഡോ. വാണി കേശരി എ. വിശിഷ്ടാതിഥിയായി പങ്കെടുത്തു.

നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും മൗറീഷ്യസ് – ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണറുമായ അഡ്വ.ഡോ.കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷനായി. 2021-24 എൽഎൽബി ബാച്ചിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡറായ ജ്യോതി ആർ-നെ ചടങ്ങിൽ ആദരിച്ചു. പാലക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബി. രവികുമാർ, സെക്രട്ടറി അഡ്വ. ടി. എസ്. രാജേഷ്കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
