തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്-II/ എക്‌സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3,717 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പ്രായം 18-നും 27-നും ഇടയിലായിരിക്കണം.
ഉദ്യോഗാർഥികൾ http://mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി വേണം അപേക്ഷ നൽകാൻ. വെബ്സൈറ്റ് ഓപ്പൺ ചെയ്ത്
‘ഐ ബി എസിഐഒ ഗ്രേഡ് II/ എക്‌സിക്യൂട്ടീവ് 2025 റിക്രൂട്ട്‌മെന്റ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക
രജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കുക
ലോഗിന്‍ ചെയ്യാന്‍ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിക്കുക. ഫോം പൂരിപ്പിച്ച് ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് ഓണ്‍ലൈനായോ എസ് ബി ഐ ചലാന്‍ വഴിയോ അടയ്ക്കാം.

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ (പുസ്തകം നോക്കി പരീക്ഷ എഴുതുക) സിബിഎസ്ഇ തീരുമാനം. പുതിയ മാറ്റത്തിനു കരിക്കുലം കമ്മിറ്റിയുടെയും ഗവേണിങ് ബോഡിയും അംഗീകാരം നൽകി. അടുത്ത അധ്യയന വർഷത്തിൽ ഒൻപതാം ഓരോ ടേമിലും നടക്കുന്ന മൂന്ന് പരീക്ഷകളിലാണ് ഓപ്പൺ ബുക്ക് പരീക്ഷ സംവിധാനം നടപ്പിലാക്കുന്നത്. പിന്നീട് മറ്റു ക്ലാസുകളിലും നടപ്പാക്കും.
അധിക വായനാ സാമഗ്രികൾ ഒഴിവാക്കി കരിക്കുലത്തിൽ ക്രോസ് കട്ടിങ് സംവിധാനം കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് ഇത്. പരീക്ഷ്യ്ക്ക് മുൻപായി മാതൃകാ പരീക്ഷാ ചോദ്യ പേപ്പറുകളും നിർദേശങ്ങളും വിദ്യാർഥികൾക്ക് നൽകും. പുതിയ പരീക്ഷാ രീതി വിദ്യാർഥികളിൽ പരീക്ഷാ സമ്മർദ്ദം കുറക്കുകയും പ്രായോഗിക ജ്ഞാനം വർധിപ്പിക്കുകയും ആശയം മനസ്സിലാക്കാനുള്ള ശേഷി വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
