പ്രധാന വാർത്തകൾ
ആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെ

ഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണം

Jul 14, 2025 at 2:34 pm

Follow us on

തിരുവനന്തപുരം:ഫാർമസി, പാരാമെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് വിദ്യാർത്ഥികൾ പ്രസ്തുത സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെയും ബന്ധപ്പെട്ട കൗൺസിലുകളുടെയും അംഗീകാരമുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ. കേരള ആരോഗ്യ സർവകലാശാലയുടെയും സംസ്ഥാനത്തെ മറ്റു അംഗീകൃത സർവകലാശാലകളുടെയും കീഴിലും (കേരള, എം ജി, കാലിക്കറ്റ്, കണ്ണൂർ, അമൃത [കൽപിത സർവകലാശാല]) നടത്തപ്പെടുന്ന പാരാമെഡിക്കൽ ഡിഗ്രി / പി ജി കോഴ്സുകൾക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തപ്പെടുന്ന വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്കും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കീഴിൽ DHI കോഴ്സിനും മാത്രമാണ് നിലവിൽ സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയും കേരള പാരാമെഡിക്കൽ കൗൺസിലിന്റെയും അംഗീകാരമുള്ളത്.

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയുള്ള പാരാമെഡിക്കൽ – അനുബന്ധ നിയമനങ്ങളിലും പാരാമെഡിക്കൽ കൗൺസിൽ / ഡെന്റൽ കൗൺസിൽ / ഫാർമസി കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. ആയതിനാൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടുന്നതിനു മുൻപായി സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പ് വരുത്തേണ്ടതാണ്. അംഗീകാരം ഉള്ള സ്ഥാപനങ്ങളുടെ ലിസ്റ്റ് ഡിഎംഇ, എൽബിഎസ് ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.

Follow us on

Related News