തിരുവനന്തപുരം: മതത്തിന്റെ അതിർവരമ്പുകളില്ലാതെ വളരുന്ന കുട്ടികളാണ് ഭാവിയുടെ വാഗ്ദാനങ്ങളെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ. കേരള യുക്തിവാദി സംഘം എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ രേഖകളിൽ മതം രേഖപ്പെടുത്താതെ കുട്ടികളെ വളർത്താൻ തീരുമാനിക്കുന്ന മാതാപിതാക്കളെ ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. ഇത്തരം കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്കൂൾ സമയമാറ്റം: സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമെന്ന് വി.ശിവന്‍കുട്ടി
തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി. സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം. മത സംഘടനകള്‍ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ല. സമസ്തയുമായി ചര്‍ച്ചയ്ക്കില്ല. കോടതി നിർദേശത്തെ തുടർന്നാണ് സ്കൂൾ സമയമാറ്റം നടപ്പാക്കിയത്. എതിര്‍പ്പുണ്ടെങ്കില്‍ കോടതിയെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു. സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ കടുത്ത വിമര്‍ശനമാണ് വിദ്യഭ്യാസ മന്ത്രി ഉയർത്തിയത്.