പത്തനംതിട്ട:രജിസ്ട്രാറെ പിരിച്ചുവിട്ട കേരളാ സർവകലാശാല വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. വിസിക്ക് രജിസ്റ്റാറെ പിരിച്ചുവിടാൻ കേരളാ സർവ്വകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സാധ്യമല്ല. രജിസ്ട്രാറെ നിയമിക്കാനുള്ള അധികാരം സർവകലാശാലാ സിൻഡിക്കേറ്റിനാണ്. അതുകൊണ്ട് തന്നെ രജിസ്ട്രാർക്കെതിരെ നടപടി എടുക്കാനുള്ള അധികാരവും സിൻഡിക്കേറ്റിനാണ് . നിലവിൽ രജിസ്ട്രാർക്ക് ഔദ്യോഗിക ചുമതലകൾ വഹിക്കാൻ തടസമില്ലെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
പത്തനംതിട്ടയിൽ മാധ്യമാവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









