തിരുവനന്തപുരം:സംസ്ഥാന എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. മന്ത്രി ആർ.ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജിൻ ഒന്നാം റാങ്ക് നേടി. എറണാകുളം സ്വദേശി ഹരികൃഷ്ണന്‍ ബൈജു രണ്ടാം റാങ്കും കോഴിക്കോട് കാക്കൂര്‍ സ്വദേശി അക്ഷയ് ബിജു മൂന്നാം റാങ്കും നേടി. 86,549 വിദ്യാര്‍ഥികളാണ് എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയത്. ഇതില്‍ 76,230 വിദ്യാര്‍ഥികള്‍ യോഗ്യത നേടി.
ഫാര്‍മസി പ്രവേശന പരീക്ഷയില്‍ ആലപ്പുഴ സ്വദേശി അനഘ അനിൽ ഒന്നാം റാങ്ക് നേടി. രണ്ടാം റാങ്ക് കോട്ടയം സ്വദേശി ഋഷികേശ് ആര്‍. ഷേണായിയും നേടി. പ്രവേശന പരീക്ഷ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട് പുതിയ മാര്‍ക്ക് ഏകീകരണ രീതിക്ക് ഇന്നലെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.