പ്രധാന വാർത്തകൾ
ചിക്കൻ പോക്സ് വ്യാപനം: അതവനാട് എൽപി, യുപി വിഭാഗം അടച്ചുറേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി പ്രവേശനം: സീറ്റുകൾ ഒഴിവ്പ്ലസ് ടു  ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റംസ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതിപ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധംമെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകുംബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ

Jun 25, 2025 at 2:01 pm

Follow us on

മലപ്പുറം: 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഇന്ന് പൂർത്തിയായി. ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ നടന്ന പരീക്ഷയിൽ 197 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തി. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിങ് വിഭാഗം, 5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.

22 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. ഒമ്പത് ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയിൽ ഉടനീളം കൈറ്റ് മെൻഡേർസ് ആയ മുഹമ്മദ് മുനീർ , ഹഫ്സമോൾ എസ് .ഐ.ടി.സി ഫൈസൽ ,അഹ്സൻ വസീം എന്നിവർ നോതുത്വംനൽകി.

Follow us on

Related News