തിരുവനന്തപുരം: യൂണിയൻ പബ്ലിക് സർവീസ് കമീഷൻ ദേശീയ തലത്തിൽ നടത്തുന്ന സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ ഇന്ന്. കേരളത്തിൽ അടക്കം വിവിധ കേന്ദ്രങ്ങളിൽ രാവിലെ 9.30 മുതൽ 11.30 വരെയും ഉച്ചയ്‌ക്കുശേഷം 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. മെയിൻസ് പരീക്ഷ 2025 ഓഗസ്റ്റ് 22 ന് നടക്കും. അഡ്മിറ്റ് കാര്‍ഡിന്റെ Printed Copy (https://apsconline.gov.in/eadmitcard/admitcard_csp_2025/admit_card) കയ്യിൽ കരുതണം.Original photo ID Card
ഫോട്ടോ (അഡ്മിറ്റ് കാര്‍ഡില്‍ വൃക്തമല്ലെങ്കില്‍)
Black ball point pen തുടങ്ങിയവ നിര്‍ബന്ധമായും പരീക്ഷാഹാളില്‍ കൊണ്ടുവരണം. മൊബൈല്‍ ഫോണ്‍ സ്മാര്‍ട്ട് വാച്ചസ് എന്നിവ അനുവദനീയമല്ലെ. Analog watch മാത്രമാണ് അനുവദിക്കുക. പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുന്‍പ് എങ്കിലും എക്‌സാം സെന്ററില്‍ പ്രവേശിക്കണം. അഡ്മിറ്റ് കാര്‍ഡിലെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിക്കുക.

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ
തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ്...