പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

എംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്

May 24, 2025 at 7:44 pm

Follow us on

തിരുവനന്തപുരം: എംബിഎ, എൽഎൽബി പ്രവേശനത്തിനുള്ള പരീക്ഷകൾ മേയ് 31, ജൂൺ 1 തീയതികളിൽ നടക്കും. പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. എംബിഎ പ്രവേശനത്തിന് മേയ് 31ന് നടക്കുന്ന കെമാറ്റ്, ജൂൺ ഒന്നിനുള്ള 3 വർഷ, 5 വർഷ എൽഎൽബി പ്രവേശന പരീക്ഷകൾക്കുമുള്ള അഡ്മിറ്റ് കാർഡുകൾ htt://cee.kerala.gov.in ൽ ലഭ്യമാണ്. കാർഡ് തടഞ്ഞുവയ്ക്കപ്പെട്ടവർക്ക് ‘മെമ്മോ’ എന്ന ലിങ്കിൽനിന്ന് അപേക്ഷയിലെ ന്യൂനതകൾ അറിയാം.

പ്ലസ്ടു വിജയിച്ചവർക്ക് കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ 4 ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. http://admissions.kau.in വഴി അപേക്ഷ നൽകാം. കോഴ്സ് വിവരങ്ങൾ താഴെ;

🌐തൃശൂരിലെ കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസിൽ
ബിഎസ്‌സി – എംഎസ്‌സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബിഎസ്‌സി – എംഎസ്‌സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി.
പ്രോഗ്രാമുകൾ ഉണ്ട്. കോഴ്സ് ദൈർഘ്യം 5 വർഷമാണ്. ആകെ 30 സീറ്റ് വീതം ഉണ്ട്. 10 സീറ്റ് എൻആർഐ / വിദേശി വിഭാഗത്തിന് നീക്കി വച്ചിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് / ബയോളജി എന്നീ വിഷയങ്ങൾക്ക് 50ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇൻ റീട്ടെയ്‌ൽ മാനേജ്മെന്റ്
🌐തൃശൂരിലെ കോളജ് ഓഫ് കോഓപ്പറേഷൻ, ബാങ്കിങ്, ആൻഡ്പ്രവേശനം. മാനേജ്മെന്റിലാണ് 2 വർഷ പ്രോഗ്രാം. ആകെ 60 സീറ്റുകൾ ഉണ്ട്. 55 ശതമാനം മാർക്കോടെ പ്ലസ് വിജയിച്ചവർക്ക് അപേക്ഷ നൽകാം.

ഡിപ്ലോമ ഇൻ അഗ്രികൾചറൽ മെക്കനൈസേഷൻ
🌐മണ്ണുത്തിയിലെ അഗ്രികൾചറൽ റിസർച് സ്റ്റേഷനിലാണ് പ്രവേശനം. 2 വർഷ പ്രോഗ്രാമാണിത്. ആകെ 25 സീറ്റുകൾ ഉണ്ട്. സയൻസ്, മാത്സ്, കംപ്യൂട്ടർ, ഐടി വിഷയ ങ്ങളുള്ള പ്ലസ്‌ടു / മെക്കാനിക്കൽ, ഓട്ടമൊബൈൽ, മെക്കാനിക് അഗ്രി കൾചറൽ മെഷിനറി എന്നീ ട്രേഡുകളൊന്നിലെ ഐടിഐ അല്ലെങ്കിൽ കൃഷിയുമായി ബന്ധപ്പെട്ട വിഷ യത്തിലെ വിഎച്ച്എസ്ഇ /മെക്കാനിക്കൽ, ഓട്ടമൊബീൽ, അഗ്രികൾചറൽ എൻജിനീയറിങ് ഇവയൊന്നിലെ ഡിപ്ലോമ ജയിച്ചവർക്ക് പ്രവേശനം ലഭിക്കും.

Follow us on

Related News