തിരുവനന്തപുരം: കര്‍ണാടക എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 8,42,173 പേര്‍ ഇത്തവണ പരീക്ഷയെഴുതി 5,24,984 പേര്‍ വിജയിച്ചു. 62.34 ശതമാനമാണ് വിജയം. വിദ്യാർത്ഥികൾക്ക് http://karresults.nic.in വഴി ഫലം അറിയാം. വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വാര്‍ത്താ സമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 53 ആയിരുന്നു വിജയ ശതമാനം. ഇത്തവണ ഒമ്ബത് ശതമാനം വിജയം കൂടി.ദക്ഷിണ കന്നട -91.12 ശതമാനം നേടി മുന്‍പന്തിയിലെത്തി. ഉഡുപ്പി -89.96 ശതമാനം, ഉത്തര കന്നട -83.19 ശതമാനം, ശിവമൊഗ്ഗ -82.29 ശതമാനം, കുടക് -82.21 ശതമാനം എന്നിങ്ങനെയാണ് വിജയ ശതമാനം. കലബുറഗി, വിജയ നഗര, യാദ് ഗിർ എന്നീ ജില്ലകളിലാണ് വിജയ ശതമാനം കുറവ്. ഇവിടെ യഥാക്രമം 42.43 ശതമാനം, 49.58 ശതമാനം, 51.6 ശതമാനം എന്നിങ്ങനെയാണ് നേടിയത്.
ഇത്തവണ 22 വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി (625/625). 2024ല്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. മുഴുവന്‍ മാര്‍ക്കും നേടിയവരില്‍ രണ്ടു വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ മാര്‍ക്ക് നേടിയതും സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു. എസ്.എസ്.എല്‍.സി പരീക്ഷ വിജയിക്കാത്തവര്‍ക്ക് എക്സാം 2, എക്സാം 3 എന്നിവ യഥാക്രമം മേയ് 26 മുതല്‍ ജൂണ്‍ രണ്ട് വരെയും ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെയും നടത്തും.










