പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

എട്ടാം ക്ലാസ് സേ-പരീക്ഷാഫലം മെയ് 2ന്

Apr 29, 2025 at 4:00 pm

Follow us on

തിരുവനന്തപുരം:ഈ അധ്യയന വർഷം മുതൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന എട്ടാം ക്ലാസ് സേ-പരീക്ഷയുടെ ഫലം മെയ് 2ന് പ്രസിദ്ധീകരിക്കും. 30 ശതമാനത്തിൽ കുറവ് മാർക്ക് നേടിയ വിദ്യാർത്ഥികൾക്കാണ് സ്പെഷ്യൽ ക്ലാസുകൾ നൽകിയ ശേഷം സേ പരീക്ഷ നടത്തിയത്. സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ ആകെ മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരത്തി നൂറ്റി എൺപത്തിയൊന്ന് (3,98,181) വിദ്യാർത്ഥികളാണ് ഈ വർഷം എട്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് (30%ൽ കുറവ്) ലഭിച്ചവർ എൺപത്തിയാറായിരത്തി മുന്നൂറ്റിയൊമ്പത് (86,309) ആണ്. ഇതിൽ ഇ ഗ്രേഡിന് മുകളിൽ ഒരു വിഷയത്തിലും നേടാത്തവർ അയ്യായിരത്തി അഞ്ഞൂറ്റി പതിനാറ് (5,516) ആണ്. ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണ ക്ലാസ്സുകൾ നടത്തി. തുടർന്ന് 25 മുതൽ 30 വരെ പുനഃപരീക്ഷയാണ്. പരീക്ഷ റിസൾട്ട് മേയ് 2 ന് പ്രസിദ്ധീകരിക്കും.

Follow us on

Related News