തിരുവനന്തപുരം: ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്‌സിനു കീഴിൽ കൺസൽട്ടന്റ് (സ്റ്റാൻഡേർഡൈസേഷൻ ആക്‌ടിവിറ്റീസ്) തസ്തികയിൽ കരാർ നിയമനം നടത്തുന്നു. കൊച്ചിയിലുള്ള 2 ഒഴിവുകൾ അടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി ആകെ 160 ഒഴിവുകൾ ഉണ്ട്. ആയുഷ്, സിവിൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്/ കെമിസ്ട്രി, ഇലക്ട്രിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ, ഇലക്ട്രി ക്കൽ ആൻഡ് ഇലക്ട്രോണിക്സ്, അഗ്രികൾചർ, ഫുഡ്, മെക്കാനിക്കൽ എൻജിനീയറിങ്, ബയോമെഡി ക്കൽ എൻജിനീയറിങ്, റബർ, കോസ്മെറ്റിക്, മെറ്റലർ ജി, ടെക്സ്‌റ്റൈൽ എൻജിനീയറിങ്, വാട്ടർ റിസോഴ്സസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബന്ധപ്പെട്ട വിഭാഗങ്ങളിലെ ബിരുദവും 2മുതൽ 3വർഷത്തെ പരിചയവുമാണ് യോഗ്യത. ശമ്പളം 75,000 രൂപ. മെയ് 9വരെ ഓൺലൈനായി അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് http://bis.gov.in സന്ദർശിക്കുക.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകൾ
തിരുവനന്തപുരം:ഹിന്ദുസ്ഥാൻ പെട്രോളിയംകോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ...