തിരുവനന്തപുരം: നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്ക് മേജർ വിഷയം മാറ്റാനും, കോളജ് മാറ്റത്തിനും അന്തർ സർവകലാശാല മാറ്റത്തിനും ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ സർവകലാശാല പ്രതിനിധികളുമായി ചേർന്ന മന്ത്രിതല യോഗത്തിൽ അംഗീകരിച്ചു. ഇതിൽ അന്തർ സർവകലാശാല മാറ്റം എന്താണെന്ന് നോക്കാം.
ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മുഴുവന്‍ കോഴ്സുകളും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ സര്‍വകലാശാലാ മാറ്റത്തിന് അപേക്ഷിക്കാൻ അർഹതയുണ്ടാകും. കേരളത്തിന് പുറത്തുനിന്നുള്ള സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ സര്‍വകലാശാലകളില്‍ മൂന്നാം സെമസ്റ്റര്‍ മുതല്‍ പഠിക്കാന്‍ അപേക്ഷിക്കാവുന്നതാണ്. ഇത്തരം അപേക്ഷകള്‍ സര്‍വ്വകലാശാല പഠനബോര്‍ഡ് പരിശോധിച്ച് വിദ്യാര്‍ത്ഥി ആവശ്യമായ ക്രഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശുപാര്‍ശ ചെയ്യും. കോളജ് തലത്തില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കും.