തിരുവനന്തപുരം: സിവിൽ സർവീസസ് പരീക്ഷാഫലം യുയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. യുപി പ്രയാഗ് രാജ് സ്വദേശിനി ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. രണ്ടാം റാങ്ക് ഹർഷിത ഗോയൽ സ്വന്തമാക്കി. ആദ്യ 50 റാങ്കുകളിൽ 4 മലയാളികൾ ഉൾപ്പെട്ടു. ആദ്യ 100 റാങ്കുകളിൽ അഞ്ച് മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ 2റാങ്കുകൾ ഉൾപ്പടെ ആദ്യ 5റാങ്കിൽ മൂന്നും വനിതകളാണ്. ആദ്യ പത്തിൽ ഇത്തവണ മലയാളികളൊന്നും ഇടംപിടിച്ചില്ല. 45ാം റാങ്ക് നേടിയ മാളവിക ജി നായർ ആണ് പട്ടികയിൽ ഒന്നാമതുള്ള മലയാളി. ജിപി നന്ദന – 47, സോണറ്റ് ജോസ് – 54, റീനു അന്ന മാത്യു – 81, ദേവിക പ്രിയദർശിനി – 95 എന്നിവരാണ് പട്ടികയിൽ ആദ്യ നൂറിൽ ഇടംപിടിച്ച മലയാളി വനിതകൾ. ആദ്യ 10റാങ്കുകർ ഇവരാണ്.1. ശക്തി ദുബെ, 2. ഹർഷിത ഗോയൽ, 3. ദോങ്ഗ്രെ അർചിത് പരാഗ്, 4. ഷാ മാർഗി ചിരാഗ്, 5. ആകാശ് ഗാർഗ്, 6. കോമൽ പുനിയ, 7.ആയുഷി ബൻസൽ, 8. രാജ് കൃഷ്ണ ഝാ, 9. ആദിത്യ വിക്രം അഗർവാൾ, 10. മായങ്ക് ത്രിപഠി.
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി
തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ...







