തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29വരെ നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി (KEAM) പ്രവേശനBപരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് http://cee.kerala.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അതേസമയം അപേക്ഷയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകത ഉള്ളവരുടെയും ഫീസ് മുഴുവനായും അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ഇപ്പോൾ ലഭ്യമാകില്ല. ഇത്തരം അപേക്ഷകർ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണം. അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ ഏപ്രിൽ 21ന് വൈകുന്നേരം 4വരെ സമയം അനുവദിച്ചിട്ടുണ്ട്.
ക്രിസ്മസ് അവധിക്ക് ശേഷം ഇന്ന് സ്കൂളുകൾ തുറക്കും: ഇനി വാർഷിക പരീക്ഷകളുടെ കാലം
തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. മാറ്റിവച്ച പ്ലസ് ടു...









