തിരുവനന്തപുരം: ഏപ്രിൽ 23 മുതൽ 29വരെ നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി (KEAM) പ്രവേശനBപരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് http://cee.kerala.gov.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. അതേസമയം അപേക്ഷയിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകത ഉള്ളവരുടെയും ഫീസ് മുഴുവനായും അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ഇപ്പോൾ ലഭ്യമാകില്ല. ഇത്തരം അപേക്ഷകർ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണം. അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ ഏപ്രിൽ 21ന് വൈകുന്നേരം 4വരെ സമയം അനുവദിച്ചിട്ടുണ്ട്.

തപാല്‍ വകുപ്പിന്റെ ദീന് ദയാല്‍ സ്പര്‍ശ് സ്കോളര്‍ഷിപ്പ്: അപേക്ഷ 30വരെ
തിരുവനന്തപുരം:ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി തപാല്‍ വകുപ്പ്...