പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

2025-26 വർഷത്തെ സിബിഎസ്ഇ സിലബസ് പുറത്തിറങ്ങി: പ്രധാന മാറ്റങ്ങൾ അറിയാം

Mar 30, 2025 at 10:13 am

Follow us on

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2025-26 അധ്യയന വർഷത്തെ 10, 12 ക്ലാസുകളിലെ സിലബസ് പുറത്തിറക്കി.  പാഠ്യപദ്ധതി ഘടനയിലും മൂല്യനിർണ്ണയത്തിലും കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് പുതിയ സിലബസ്. വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്താൻ  വിവിധ പരിഷ്കാരങ്ങൾ സിബിഎസ്ഇ മുന്നോട്ട് വച്ചിട്ടുണ്ട്. 

പത്താം ക്ലാസിന് രണ്ട് ബോർഡ് പരീക്ഷകൾ ഉണ്ടാകും. 2025-26 അധ്യയന വർഷം മുതൽ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഇനി വർഷത്തിൽ രണ്ടുതവണയാണ്. ഫെബ്രുവരിയിലും ഏപ്രിലിലുമായി പരീക്ഷകൾ നടക്കും.  വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദ്ദം ഇല്ലാതെ പരീക്ഷ എഴുതുന്നതിനും മികച്ച മാർക്ക് നേടുന്നതിനും ഇത് ഉപകരിക്കും. പത്താം ക്ലാസ് സിലബസ് 9 പോയിന്റ് ഗ്രേഡിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. പരീക്ഷ വിജയിക്കാൻ വിദ്യാർത്ഥികൾ ഓരോ വിഷയത്തിലും  കുറഞ്ഞത് 33 ശതമാനം മാർക്ക് നേടണം.

Follow us on

Related News