തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് തസ്തികകളിലെ നിയമനത്തിന് ഏപ്രിൽ 10മുതൽ അപേക്ഷിക്കാം. രാജ്യത്താകെ 9900 ലോക്കോ പൈലറ്റ് നിയമനത്തിനുള്ള വിജ്ഞാപനമാണ് കഴിഞ്ഞയാഴ്ച്ച റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയത്. വിശദമായ ലോക്കോ പൈലറ്റ് വിജ്ഞാപനം ആര്‍ആര്‍ബി ഏപ്രില്‍ 9ന് പുറത്തിറക്കും. അപേക്ഷ നൽകാനുള്ള തീയതി മെയ് 9 ആണ്. ഐടിഐ യോഗ്യത അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സതേണ്‍ റെയില്‍വേയിൽ 510 ഒഴിവുകൾ ഉണ്ട്. സെന്‍ട്രല്‍ റെയില്‍വേ 376 ഒഴിവുകൾ, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ 700, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ 1461, ഈസ്‌റ്റേണ്‍ റെയില്‍വേയിൽ 768, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിൽ 508, നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയിൽ 100 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് https://rrbcdg.gov.in/ സന്ദര്‍ശിക്കുക.

ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രം
തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍...