പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാരാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര സംസ്ഥാനമായി കേരളം: പ്രഖ്യാപനം 21ന്അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ അടച്ചിട്ട സംഭവം:അന്വേഷണത്തിന് ഉത്തരവ്സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് അവാർഡുകൾ പ്രഖ്യാപിച്ചുമിനിമം മാർക്ക് ഈ ഓണപ്പരീക്ഷ മുതൽ: പാസായില്ലെങ്കിൽ സ്പെഷ്യൽ ക്ലാസുകൾവായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രി

ഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് നിയമനം: ആകെ 9900 ഒഴിവുകൾ

Mar 30, 2025 at 8:00 am

Follow us on

തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയിൽ ലോക്കോ പൈലറ്റ് തസ്തികകളിലെ നിയമനത്തിന് ഏപ്രിൽ 10മുതൽ അപേക്ഷിക്കാം. രാജ്യത്താകെ 9900 ലോക്കോ പൈലറ്റ് നിയമനത്തിനുള്ള വിജ്ഞാപനമാണ് കഴിഞ്ഞയാഴ്ച്ച റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പുറത്തിറക്കിയത്. വിശദമായ ലോക്കോ പൈലറ്റ് വിജ്ഞാപനം ആര്‍ആര്‍ബി ഏപ്രില്‍ 9ന് പുറത്തിറക്കും. അപേക്ഷ നൽകാനുള്ള തീയതി മെയ് 9 ആണ്. ഐടിഐ യോഗ്യത അല്ലെങ്കില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ/ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം. 18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. സതേണ്‍ റെയില്‍വേയിൽ 510 ഒഴിവുകൾ ഉണ്ട്. സെന്‍ട്രല്‍ റെയില്‍വേ 376 ഒഴിവുകൾ, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിൽ 700, ഈസ്റ്റ് കോസ്റ്റ് റെയില്‍വേയിൽ 1461, ഈസ്‌റ്റേണ്‍ റെയില്‍വേയിൽ 768, നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേയിൽ 508, നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയിൽ 100 എന്നിങ്ങനെയാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് https://rrbcdg.gov.in/ സന്ദര്‍ശിക്കുക.

Follow us on

Related News