തിരുവനന്തപുരം: 2026 ജൂൺ മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 വയസാകും. 2025ജൂണിൽ ആരംഭിക്കുന്ന അധ്യയന വർഷത്തോടെ ഒന്നാം ക്ലാസിലെ 5 വയസ് പ്രവേശനം അവസാനിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് എന്നത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അതിനാലാണ് 2026 മുതൽ ഈ രീതിയിലേക്കു മാറുന്നതെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് 6 വയസിന് ശേഷമാണ് എന്നാണ് ശാസ്ത്രീയ പഠനങ്ങളടക്കം നിർദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയതിൽ 52ശതമാനം പേരും 6 വയസ് തികഞ്ഞവരാനെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് എന്നത് നടപ്പാക്കിയിരുന്നു. എന്നാൽ കേരളത്തിൽ 5 വയസ് മതി എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. 3 വയസ് മുതൽ പ്രീപ്രൈമറി വിദ്യാഭ്യാസം ആരംഭിക്കുന്നതിനാലാണ് കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ് എന്നത് നിലനിർത്തിയിരുന്നത്.