പ്രധാന വാർത്തകൾ
എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രംനിലവിലെ പ്ലസ് വൺ പാഠപുസ്തകങ്ങൾ ഇനി ഓർമ: പുതിയ പുസ്തകങ്ങൾ വന്നു

എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കും

Mar 25, 2025 at 11:07 am

Follow us on

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി മറ്റു മാനേജമെന്റ് സ്കൂളുകൾക്കും ബാധകമാക്കുന്നത് പരിശോധിക്കുമെന്ന് സർക്കാർ. മന്ത്രി വി. ശിവൻകുട്ടിക്ക് വേണ്ടി ധനകാര്യ മന്ത്രിയാണ് നിയമസഭയിൽ ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം. നായർ സർവ്വീസ് സൊസൈറ്റിക്ക് കീഴിലുള്ള എയ്ഡഡ് സ്ളുകളിലെ ജീവനക്കാരുടെ നിയമനം അംഗീകരിക്കുന്നതിനുള്ള സർക്കാർ ഉത്തരവ് സമാന സ്ഥിതിയിലുള്ള മറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ ജീവനക്കാർക്ക് കൂടി ബാധകമാക്കുന്നതാണ് പരിയധിക്കുക. ഭിന്നശേഷി വിഷയത്തിൽ നിലവിലുള്ള കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും നിയമവകുപ്പിന്റെ അഭിപ്രായവും ലഭ്യമാക്കി സർക്കാർ പരിശോധിക്കും. നായർ സർവീസ് സൊസൈറ്റി നൽകിയ അപ്പീൽ കോടതി അനുവദിക്കുകയും സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവെച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ റെഗുലർ സ്ഥിര നിയമനം നടത്തുവാൻ അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കോടതി വിധിക്ക് അനുസരിച്ച് എൻഎസ്എസ് മാനേജ്മെന്റ് സ്കൂളുകളിൽ നിയമിതരായവരുടെ സേവനകാലം ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ക്രമീകരിക്കുവാനും നിർദേശം നൽകിയിട്ടുണ്ട്. ഇതേ മാതൃകയിൽ മറ്റു മാനേജ്മെന്റ് സ്കൂളുകളിലും നിയമനം നടപടികൾ ക്രമീകരിക്കുന്നത് പരിശോധിക്കുമെന്നാണ് സർക്കാർ നിയമസഭയിൽ അറിയിച്ചിട്ടുള്ളത്.

Follow us on

Related News

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി...