തിരുവനന്തപുരം:ഇന്നലെ നടന്ന പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പർ കണ്ട കുട്ടികൾ മാത്രമല്ല അധ്യാപകരും ഞെട്ടിയിരുന്നു. സ്വന്തം “മലയാളം” പരീക്ഷയുടെ ചോദ്യങ്ങളിൽ അപ്പാടെ അക്ഷര തെറ്റുകൾ. നാലാം നമ്പർ ചോദ്യത്തിലെ താമസം എന്ന വാക്കിന് പകരം ചോദ്യകടലാസിൽ അച്ചടിച്ചു വന്നത് ‘താസമം’ എന്ന്. ആറാം നമ്പർ ചോദ്യത്തിൽ ചോദ്യപേപ്പറിൽ വന്നത് ‘നീലകണുശൈലം’ എന്ന്. ശരിയായ പദം നീലകണ്ഠശൈലം. ചോദ്യം നമ്പർ 9.. ”സച്ചിനെക്കറിച്ച്” എന്ന് ചോദ്യക്കടലാസിൽ. ഉദ്ദേശിച്ച പദം സച്ചിനെക്കുറിച്ച് എന്നാണ്. ചോദ്യം 10.. കൊല്ലുന്നതിനെക്കാളം എന്ന് ചോദ്യക്കടലാസിൽ. ശരിയായ പദം കൊല്ലുന്നതിനെക്കാളും എന്നാണ്. ചോദ്യം നമ്പർ 11.. മാന്ത്രികഭാവനയിൽക്കുടി” എന്ന് ചോദ്യക്കടലാസിൽ. ശരിയായ പദം മാന്ത്രിക ഭാവനയിൽക്കൂടി എന്നാണ്. ചോദ്യം നമ്പർ 12: അവതരിപ്പിച്ചരിക്കുന്ന എന്ന് ചോദ്യക്കടലാസിൽ. ശരിയായ പദം അവതരിപ്പിച്ചിരിക്കുന്ന (ഈ ചോദ്യത്തിൽ മാത്രം രണ്ടുവട്ടം ഈ തെറ്റ് ഉണ്ട്). ചോദ്യം നമ്പർ 14..സൃഷ്ടിക്കുന്നണ്ടോ എന്ന് ചോദ്യക്കടലാസിൽ. ശരിയായ പദം സൃഷ്ടിക്കുന്നുണ്ടോ എന്നാണ്. ചോദ്യം 17ൽ, പൂലിക്കോട്ടിൽ” എന്ന് ചോദ്യക്കടലാസിൽ. ശരിയായ പദം പുലിക്കോട്ടിൽ എന്നാണ്. ചോദ്യം 19..ൽ ലോകമെന്നാകെ എന്ന് അച്ചടിച്ചിരിക്കുന്നു. ശരിയായ പദം ലോകമൊന്നാകെ എന്നല്ലേ..? ചോദ്യം 20.. ജീവിതസാഹിചര്യങ്ങളിൽ എന്ന് ചോദ്യക്കടലാസിൽ. ശരിയായ പദം ജീവിതസാഹചര്യം എന്നാണല്ലോ.
ഒഎൻവിയുടെ കവിതയിൽ “വലിപ്പിത്തിൽ” എന്നാണ് അച്ചടിച്ചിരിക്കുന്നത്. കാരോർക്കും എന്നും ഉണ്ട്. കാതോർക്കും എന്നാണ് വേണ്ടത് “സ്വപ്നങ്ങളുൽ ക്കണംകൾ” എന്നാണ് അച്ചടിച്ചിരിക്കുന്നത് . ഉത്ക്കണ്ഠകൾ എന്നാണ് വേണ്ടത്. ചോദ്യം 26ൽ “ആധിയം” എന്ന് അച്ചടിച്ചിരിക്കുന്നു. ആധിയും എന്നല്ലേ വേണ്ടത്!