പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾ

Mar 19, 2025 at 5:00 pm

Follow us on

ഇടുക്കി:പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 അദ്ധ്യയന വര്‍ഷം ഹയര്‍സെക്കന്ററി വിഭാഗത്തിലും, ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ് മീഡിയം) അദ്ധ്യാപകരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഹയര്‍സെക്കന്ററി (തമിഴ് മീഡിയം) വിഭാഗത്തില്‍ ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അദ്ധ്യാപക തസ്തികകളില്‍ ഓരോ ഒഴിവുകളും ഹൈസ്‌കൂള്‍ (തമിഴ് മീഡിയം) വിഭാഗത്തില്‍ തമിഴ്, ഡ്രോയിങ് ടീച്ചര്‍, മ്യൂസിക് ടീച്ചര്‍, മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ (ആണ്‍) എന്നീ തസ്തികകളില്‍ ഓരോ ഒഴിവുകളുമാണ് ഉളളത്.

ബന്ധപ്പെട്ട തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ച്ചിരിക്കുന്ന യോഗ്യതകള്‍ ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന. സ്ഥാപനത്തില്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം തുടര്‍ച്ചയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ അപേക്ഷിക്കേണ്ടതില്ല. അപൂര്‍ണ്ണമായ അപേക്ഷകള്‍ പരിഗണിക്കില്ല. നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം, ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ സഹിതം ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയക്കണം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അദ്ധ്യാപകരെ നിയമിക്കുന്ന മുറയ്ക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടും. നിശ്ചിത മാതൃകയിലുളള അപേക്ഷ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലി ചെയ്യണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി എപ്രില്‍ 4 ന് വൈകിട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 296297.

Follow us on

Related News