പ്രധാന വാർത്തകൾ
തൃശൂർ, കോട്ടയം ജില്ലകളിൽ നാളെ പ്രാദേശിക അവധിസംസ്ഥാനത്ത് നാളെ എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ് പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനംസ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കുംഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പുനർമൂല്യനിർണയ ഫലംകാലിക്കറ്റ് ബിരുദ പ്രവേശനം: ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുഎസ്എസ്എൽസി വിജയശതമാനം കുറഞ്ഞു: അധ്യാപകരുടെ ശമ്പള വർധന തടയുന്നതിന് ശുപാർശബിടെക് ലാറ്ററൽ എൻട്രി റെഗുലർ പ്രവേശനം: അലോട്ട്മെന്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചുഹയർ സെക്കന്ററി വിഭാഗത്തിൽ അടുത്തവർഷം മുതൽ പുതിയ പാഠപുസ്തകങ്ങൾസ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്

Mar 11, 2025 at 1:56 pm

Follow us on

തിരുവനന്തപുരം: വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്. വളരെ പ്രധാനപ്പെട്ട തീയതികൾ താഴെ നൽകിയിരിക്കുന്നു.

പിഎം ഇന്റേൺഷിപ് 🌐പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും.കേരളത്തിൽ 3251 പേർക്ക് അവസരം. മാർച്ച്‌ 12 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ്  http://pminternship.mca.gov.in

IGNOU അപേക്ഷ 🌐ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗാമുകൾക്ക് അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 15ന് അവസാനിക്കും. http://ignouadmission.samarth.edu.in സന്ദർശിക്കുക.

മാർഗദീപം സ്കോളർഷിപ്പ് 🌐മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. മാർച്ച് 12ന് വൈകിട്ട് 5വരെ അപേക്ഷ നൽകാം. കേരളത്തിൽ ഒന്നുമുതൽ 8വരെ ക്ലാസിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്.  വിവരങ്ങൾക്ക് 0471 2300524, 0471-2302090, 0471-2300523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

KEAM 2025 അപേക്ഷ 12വരെ മാത്രം 🌐കേരള എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള  അവസാന തീയതി മാർച്ച് 12 വൈകുന്നേരം 5ന് അവസാനിക്കും. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

ഓൺലൈൻ കോഴ്സ് 🌐കേരള സർവകലാശാലയുടെ ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക്കിന് (ഓൺലൈൻ) മാർച്ച്‌ 17വരെ അപേക്ഷിക്കാം. വെബ്സൈറ്റ് http://arabicku.in. ഫോൺ 0471 2308846

ദേശീയ എൻട്രൻസ് പരീക്ഷ 🌐4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യു ക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ എൻട്രൻസ് പരീക്ഷ അപേക്ഷ മാർച്ച്‌ 16നു രാത്രി 11.30 വരെ മാത്രം.  വെബ്സൈറ്റ് http://exams.nta.ac.in/നസെറ്റ

ജാമിയ മില്ലിയയിൽ ഡിഗ്രി, പിജി 🌐ഡൽഹി ജാമിയ മില്ലിയയിൽ ബിരുദ, പിജി, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് വിദൂര-ഓൺലൈൻ പ്രോഗ്രാമുകൾ. അപേക്ഷ മാർച്ച്‌ 16 വരെ മാത്രം വെബ്സൈറ്റ്: http://jmicoe.in

ബി.എസ്.സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്  🌐ദേശീയ പ്രവേശന പരീക്ഷയ്ക്ക് (എൻസിഎച്ച്എം ജെഇഇ) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 15 വരെ മാത്രം. വെബ്സൈറ്റ് http://exams.nta.ac.in/NCHM

ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പ് 🌐സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻ ഡ് സയൻസ്/ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിന് മാർച്ച്‌ 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://cholarship.kshec.kerala.gov.in 

സിഎ പരീക്ഷകൾ 🌐ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾ. അപേക്ഷ മാർച്ച്‌ 14 വരെ മാത്രം. വെബ്സൈറ്റ് http://eservices.icai.org

വിഎസ്എസിയിൽ ഇന്റേൺഷിപ്പ് 🌐തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഇന്റേൺഷി പ്പിന് 14 വരെ അപേക്ഷിക്കാം. ബിടെക്, ബിഇ, ബി.എസി.സി, എംടെക്, എംഇ, എംഎസ്‌സി, പിഎച്ച്ഡി വിദ്യാർഥികൾക്കാണ് അവസരം. വെബ്സൈറ്റ് http://vssc.gov.in/STUDENTS

എൽ & ടി എംടെക് സ്കോളർഷിപ്പ് 🌐ബിഇ/ബിടെക് സിവിൽ/ഇലക്ട്രി ക്കൽ അവസാന വർഷ വിദ്യാർഥികൾക്ക് 13,400 രൂപ പ്രതിമാസ സ്റ്റൈപ്പൻഡോടെ  എംടെക് കൺസ്ട്രക്ഷൻ ടെക്നോളജി പ്രോഗ്രാമിന് അവ സരം. എൽ & ടിയുടെ ബിൽഡ് ഇന്ത്യ സ്കോളർഷിപ്പിന് മാർച്ച്‌ 12 വരെ അപേക്ഷിക്കാം. മദ്രാസ്, ഡൽഹി ഐഐടികൾ, സൂറത്കൽ, തിരു ച്ചിറപ്പള്ളി എൻഐടികൾ എന്നിവയിലൊന്നിൽ പ്രതിമാസ സ്റ്റൈപ്പൻഡോടെ  എംടെക് കൺസ്ട്രക്ഷൻ ടെക്നോളജി പ്രോഗ്രാമിനാണ് അവസരം.  വെബ്സൈറ്റ് http://Intecc.com

Follow us on

Related News