കോഴിക്കോട്: വടകര താഴങ്ങാടി ഗുജറാത്ത് എസ്.ബി. സ്കൂളിലെ അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശിയായ ദേവദർശനെയാണ് മാർച്ച് 3മുതൽ കാണാതായത്.
സ്കൂളിലേക്ക് പോയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നാണ് പരാതി. അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ കെ.ടെറ്റ് പരീക്ഷ ദേവദർശൻ പാസായിരുന്നില്ല. ഇതുകൊണ്ടുതന്നെ ഇദ്ദേഹത്തിനുള്ള ശമ്പള ലഭിച്ചിരുന്നില്ല. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ദേവദർശൻ മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹ അധ്യാപകർ പറഞ്ഞു. പരാതിയിൽ മേപ്പയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

എസ്എസ്എൽസിക്കാർക്ക് ഇന്റലിജൻസ് ബ്യൂറോയിൽ സെക്യൂരിറ്റി അസിസ്റ്റന്റ് നിയമനം: അപേക്ഷ 28വരെ
JOIN OUR WHATSAPP CHANNEL...