തിരുവനന്തപുരം:പഞ്ചാബ് നാഷണല്‍ ബാങ്ക് വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നു. ആകെ 350 ഒഴിവുകള്‍ ഉണ്ട്. മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം. ഓഫീസര്‍ (ക്രെഡിറ്റ്) തസ്തികയിൽ 250 ഒഴിവുകളും ഓഫീസര്‍ (ഇന്‍ഡസ്ട്രി) തസ്തികയിൽ 75 ഒഴിവുകളും മാനേജര്‍ (ഐടി) തസ്തികയിൽ 05 ഒഴിവുകളും സീനിയര്‍ മാനേജര്‍ (ഐടി) തസ്തികയിൽ 05 ഒഴിവുകളും മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ) തസ്തികയിൽ 03ഒഴിവുകളും ഉണ്ട്. ഇതുകൂടാതെ സീനിയര്‍ മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ) തസ്തികയിൽ 02 ഒഴിവുകളും മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) തസ്തികയിൽ 05 ഒഴിവുകളും സീനിയര്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി) തസ്തികയിൽ 05 ഒഴിവുകളും ഉണ്ട്. വിവിധ തസ്തികളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി താഴെ. മാനേജര്‍ (ഐടി): 25 വയസ് മുതല്‍ 35 വയസ് വരെ.സീനിയര്‍ മാനേജര്‍ (ഐടി): 27 വയസ് മുതല്‍ 38 വയസ് വരെ.മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ): 25 വയസ് മുതല്‍ 35 വയസ് വരെ. സീനിയര്‍ മാനേജര്‍ (ഡാറ്റ സയന്റിസ്റ്റ് ):27 വയസ് മുതല്‍ 38 വയസ് വരെ. മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി): 25 വയസ് മുതല്‍ 35 വയസ് വരെ. സീനിയര്‍ മാനേജര്‍ (സൈബര്‍ സെക്യൂരിറ്റി):27 വയസ് മുതല്‍ 38 വയസ് വരെ. വിവിധ സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്. ബിടെക് അല്ലെങ്കില്‍ ബിഇ വിജയം. സി, ഐസിഡബ്ല്യൂഎ, എംബിഎ/ പിജിഡിഎം, എംസിഎ, പ്രസക്ത ട്രേഡില്‍ പിജി ഡിപ്ലോമ വിജയിച്ചവർക്ക് അപേക്ഷിക്കാം. 1180 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്ടി, ഭിന്നശേഷിക്കാര്‍ 59 രൂപ മതി. മാര്‍ച്ച് 24ന് മുന്‍പായി അപേക്ഷ നല്‍കണം. ഏപ്രില്‍/ മെയ് മാസങ്ങളിലായി പരീക്ഷ ഉണ്ടാകും. അപേക്ഷ നല്‍കുന്നതിനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://pnbindia.in സന്ദര്‍ശിക്കുക.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...









